FLASH NEWS

ഇനി വൈകണ്ട ; ഡ്രാഗൺ ചെടി നടാൻ സമയമായി

November 01,2023 05:48 PM IST

ഡ്രാഗൺചെടി നടാന്‍ ഏറ്റവും മികച്ച സമയം ഒക്ടോബർ– നവംബർ മാസങ്ങളാണ്. പൂവിടലും വിളവെടുപ്പും പൂർത്തിയാകുന്ന ഇക്കാലത്ത് പ്രൂണിങ് നടത്തുമ്പോൾ മുറിച്ചു മാറ്റുന്ന തണ്ടുകൾ നേരിട്ടു നട്ടാൽ മതി.വേനലിൽ നനച്ചു നന്നായി പരിപാലിച്ചാൽ അടുത്ത സീസണിൽതന്നെ കായ്കൾ വരും.മണ്ണിൽ വേണ്ടത്ര ഈർപ്പമുണ്ടെങ്കിൽ മറ്റു മാസങ്ങളിലും ഇതു നടാവുന്നതാണ്.എന്നാൽ ശക്തമായ മഴക്കാലം ഒഴിവാക്കുന്നത് നന്നാവും.കള്ളിമുൾച്ചെടിയുടെ വർഗത്തിൽ പെടുന്നതിനാൽ മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ടിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ.നന നൽകിയില്ലെങ്കിലും ഇവ നിലനിൽക്കുമെങ്കിലും  വേണ്ടത്ര നനയുണ്ടെങ്കിലേ ശരിയായി വളരുകയുള്ളൂ.പ്രത്യേകിച്ച് തുടക്കകാലത്ത് വേനലിലെങ്കിലും നന വേണ്ടിവരും.വലിയ തോതിലല്ലെങ്കിലും തുള്ളിനനയിലൂടെ വെള്ളം നൽകുന്നത് വളർച്ച മെച്ചപ്പെടുത്താൻ ഉചിതമാണ്.വലുതായ ശേഷവും വേനൽക്കാലത്തെ നന തുടർന്നാൽ മാത്രമേ ശരിയായ വളർച്ച ഉറപ്പാക്കാനാകൂ.

 

നീർവാർച്ചയുള്ള സ്ഥലത്താവണം തൈ നടേണ്ടത്.ചെടിയുടെ ചുവട്ടിൽ വെള്ളക്കെട്ട് ഉണ്ടാകാതെ നോക്കുകയും വേണം. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടെങ്കിൽ ചുവട് ഉയർത്തിയ ശേഷം മാത്രമേ നടാൻ പാടുള്ളു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.