കാര്യങ്ങൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യാൻ മാധ്യമങ്ങൾക്കു തിട്ടൂരമിടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.കുറ്റം ചെയ്തവരും അതിന് പിന്നിലുള്ളവരും അതു മാധ്യമപ്രവർത്തകരായാലും കേസ് വരുമെന്നാണ് മാഷിന്റെ മുന്നറിയിപ്പ്. മാധ്യമങ്ങൾക്കെതിരായ ഭീഷണിയോ മുന്നറിയിപ്പോ ആണോ ഇതെന്ന് ചോദിച്ചപ്പോൾ ഭീഷണിയില്ലെന്നും കെ.സുധാകരനെയും സംരക്ഷിക്കാൻ ശ്രമിക്കുന്നവരായതുകൊണ്ടാണ് മാധ്യമങ്ങൾക്ക് ഭീഷണിയായി തോന്നുന്നതെന്നായിരുന്നു മാഷിന്റെ മറുമൊഴി.
കേരളത്തിൽ ഒരുതരത്തിലുള്ള മാധ്യമ വേട്ടയും നടക്കുന്നില്ലെന്നു പ്രതികരിച്ച പാർട്ടി സെക്രട്ടറി, എന്താണ് മാധ്യമങ്ങളുടെ നിലപാടെന്നു സിപിഎമ്മിന് അറിയാമെന്നും എന്തെങ്കിലും സംഭവം വരുമ്പോൾ എടുത്തു കാച്ചി വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്ന് കാച്ചി വിടാനും മറന്നില്ല.
''പ്രിയ വർഗീസിന് അനുകൂലമായ ഹൈക്കോടതി വിധി മാധ്യമങ്ങൾക്കും ഗവർണർക്കുമെതിരായ വിധിയാണ്.
ഇനിയും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കരുത്.ഇനിയും മാധ്യമങ്ങൾ ചാവേറായിരിക്കരുത്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ ആലോചിക്കണം. കെ.സുധാകരനെക്കുറിച്ച് എന്തെങ്കിലും പറയുമ്പോൾ
മാധ്യമങ്ങൾക്ക് എന്തിനാണ് വേവലാതി. ഇതു മിക്കവാറും മാധ്യമങ്ങൾക്കുള്ളൊരു സൂക്കേടാണ് '' - ഇങ്ങിനെ പോവുന്നു ഗോവിന്ദ വചനങ്ങൾ.
വാൽക്കഷ്ണം : '' മാഷേ ഇപ്പറഞ്ഞ മാധ്യമ സംഘത്തിൽ ദേശാഭിമാനി ഉൾപ്പെടുമോ ആവോ ? ''
സംസ്ഥാന ബി.ജെ.പി നേരായ വഴിയിൽ : നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരൻ
November 14, 2022 07:00 PMകേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും പ്രക്ഷോഭങ്ങളിൽ വെള്ളം ചേർത്തവർ : കുമ്മനം രാജശേഖരൻ
October 28, 2022 07:51 PMസഹതാപവും വർഗീയതയും സമം ചേർന്നു ; യു.ഡി.എഫ് ജയിച്ചു കയറി !?
June 09, 2022 04:20 PM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.