FLASH NEWS

സിനിമയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ : നടൻ സൗബിനെ ഇ.ഡി ചോദ്യം ചെയ്തു

WEB TEAM
June 15,2024 09:38 AM IST

കൊച്ചി : സമീപ കാലത്തെ ഏറ്റവും വലിയ 'പണം വാരി' പടമെന്ന് പേരെടുത്ത ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു.

ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സൗബിനെ വീണ്ടും  വിളിപ്പിക്കുമെന്നാണ് സൂചന.സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തെ തുടർന്ന്, പ്രാഥമിക തെളിവു ശേഖരണത്തിനു ശേഷമാണ് ഇ.ഡി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സിനിമയുടെ വിതരണക്കാരൻ കെ.സുജിത്തിനെയും മറ്റൊരു നിർമാതാവ് ഷോൺ ആന്റിണിയേയും കഴിഞ്ഞദിവസം ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്.പറവ ഫിലിംസിന്റെ ബാനറിൽ മഞ്ഞുമ്മൽ ബോയ്സ് നിർമിക്കാൻ ഏഴു കോടി രൂപ നൽകി വഞ്ചിതനായ അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് രംഗത്തുവന്നിരുന്നു.

മലയാള ചലച്ചിത്ര നിർമാണരംഗത്തു പണം മുടക്കി വഞ്ചിതരായ മറ്റു ചില ‘സൈലന്റ് പ്രൊഡ്യൂസർമാരും’ ഇ.ഡിയെ സമീപിച്ച് വിവരങ്ങൾ കൈമാറിക്കഴിഞ്ഞിട്ടുണ്ട്.' മട്ടാഞ്ചേരി കോക്കസ്' ശക്തമായതോടെ, മലയാള സിനിമയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ വ്യാപകമാണെന്ന പരാതി കേന്ദ്ര ഏജൻസികൾ നിരീക്ഷിച്ച് വരികയായിരുന്നു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.